കോഴിക്കോട് ഓടുന്ന വണ്ടി പെട്ടെന്ന് ഓഫായി, സ്റ്റാർട്ട് ചെയ്ത് ഓടിക്കുന്നതിനിടെ തീപിടിത്തം, അത്ഭുത രക്ഷ

കോഴിക്കോട് ഓടുന്ന വണ്ടി പെട്ടെന്ന് ഓഫായി, സ്റ്റാർട്ട് ചെയ്ത് ഓടിക്കുന്നതിനിടെ തീപിടിത്തം, അത്ഭുത രക്ഷ
Apr 29, 2025 09:57 AM | By VIPIN P V

കോഴിക്കോട്: ( www.truevisionnews.com ) യാത്രക്കിടെ യുവാവിന്റെ സ്‌കൂട്ടര്‍ പൂര്‍ണമായും കത്തിനശിച്ചു. കോഴിക്കോട് കൂരാച്ചുണ്ട് പുളിവയലില്‍ ആണ് അപകടമുണ്ടായത്. എഴുത്താണിക്കുന്നേല്‍ അനൂപ് ആന്റണിയുടെ ടിവിഎസ് ജൂപിറ്റര്‍ മോഡല്‍ സ്‌കൂട്ടറാണ് പൂര്‍ണമായും കത്തിനശിച്ചത്.

യാത്രക്കിടെ വണ്ടി ഓഫ് ആയതിനെ തുടര്‍ന്ന് വീണ്ടും സ്റ്റാര്‍ട്ട് ചെയ്ത് ഓടിക്കുന്നതിനിടെയാണ് തീപ്പിടിക്കുകയായിരുന്നു. സ്‌കൂട്ടറില്‍ നിന്നും തീ ഉയര്‍ന്നതോടെ അനൂപ് വണ്ടിയില്‍ നിന്നും പെട്ടെന്ന് ചാടി ഇറങ്ങിയതിനാല്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

നാട്ടുകാര്‍ തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയും പേരാമ്പ്ര അഗ്നിരക്ഷാ സേനയെ വിവരം അറിയിക്കുകയും ചെയ്തു. അഗ്‌നിരക്ഷാസേന സംഘം എത്തുമ്പോഴേക്കും സ്‌കൂട്ടര്‍ പൂര്‍ണമായും കത്തിനശിച്ചിരുന്നു. അപകടത്തെ തുടര്‍ന്ന് ഇരുപത് മിനിട്ടോളം റോഡില്‍ ഗതാഗതം തടസ്സപ്പെട്ടു. കൂരാച്ചുണ്ട് പോലീസ് സ്ഥലത്തെത്തിയാണ് ഗതാഗാതം പുന:സ്ഥാപിച്ചത്.

#train running Kozhikode suddenly turned off caught fire while starting driving miraculous rescue

Next TV

Related Stories
വടകര വില്ല്യാപ്പള്ളി സ്വദേശിയായ എംബിബിഎസ് വിദ്യാർത്ഥിയെ കാണാതായതായി പരാതി

Apr 29, 2025 09:33 PM

വടകര വില്ല്യാപ്പള്ളി സ്വദേശിയായ എംബിബിഎസ് വിദ്യാർത്ഥിയെ കാണാതായതായി പരാതി

വില്ല്യാപ്പള്ളി സ്വദേശിയായ കാണ്മാനില്ലെന്ന്...

Read More >>
കോഴിക്കോട് നഗരത്തില്‍ ടാക്സി ഡ്രൈവറെ കത്തികാട്ടി ഭീഷണിപ്പെടുത്തി പണംതട്ടി

Apr 29, 2025 07:10 PM

കോഴിക്കോട് നഗരത്തില്‍ ടാക്സി ഡ്രൈവറെ കത്തികാട്ടി ഭീഷണിപ്പെടുത്തി പണംതട്ടി

കോഴിക്കോട് നഗരത്തില്‍ ടാക്സി ഡ്രൈവറെ കത്തികാട്ടി ഭീഷണിപ്പെടുത്തി...

Read More >>
'വേടന്‍റെ വെളുത്ത ദൈവങ്ങൾക്കെതിരെയുള്ള കലാവിപ്ലവം തുടരട്ടെ '; പിന്തുണയുമായി ഗീവർഗീസ് മാർ കൂറിലോസ്

Apr 29, 2025 04:55 PM

'വേടന്‍റെ വെളുത്ത ദൈവങ്ങൾക്കെതിരെയുള്ള കലാവിപ്ലവം തുടരട്ടെ '; പിന്തുണയുമായി ഗീവർഗീസ് മാർ കൂറിലോസ്

വേടന് പിന്തുണയുമായി യാക്കോബായ സഭ നിരണം ഭദ്രാസനം മുൻ അധിപൻ ഗീവർഗീസ് മാർ...

Read More >>
Top Stories